
ലണ്ടന്‍: ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ കൊറോണവൈറസ് പടരാനുള്ള ഒരു കാരണം ചാമ്പ്യന്‍സ് ലീഗ് മത്സരമോ? മാര്‍ച്ച് 11-നാണ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡും തമ്മിലുള്ള മത്സരം നടന്നത്. 52,000 ത്തോളം കാണികള്‍ മത്സരത്തിനെത്തി. ഇത് ലിവര്‍പൂളിലെ സ്ഥിതി മോശമാക്കിയിരിക്കാന് ഇടയുണ്ടെന്ന് ബ്രിട്ടന്റെ ശാസ്ത്രോപദേഷ്ടാവ് ആംഗേല മക്ലീന് അഭിപ്രായപ്പെട്ടു.
മൂവായിരത്തോളം അത്ലറ്റിക്കോ ആരാധകരും മഡ്രിഡില്‍നിന്ന് മത്സരം കാണാന്‍ എത്തിയിരുന്നു. സ്പെയിനില്‍ അപ്പോള്‍ വൈറസ് പടര്‍ന്നുപിടിച്ചിരുന്നു.
സ്കൂളുകള്‍ അടയ്ക്കുകയും ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലും അവിടെനിന്ന് ഇത്രയും ആരാധകരെ ലിവര്‍പൂളിലേക്ക് യാത്രചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് വിലയിരുത്തല്‍. അമേരിക്ക കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ വൈറസ് വാഹകരുള്ളത് സ്പെയിനിലാണ്.
ബ്രിട്ടനില്‍ ഒന്നേകാല്‍ലക്ഷം പേരെയാണ് വൈറസ് ബാധിച്ചത്. പതിനേഴായിരത്തോളം പേര് മരിച്ചു.
Content Highlights: an interesting hypothesis about Liverpool v Atletico Madrid ucl match Coronavirus link
Published: 22 Apr 2020, 01:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented