ബാഴ്സലോണ: ഔദ്യോഗിക തീരുമാനമായി, ഹാൻസ് ഫ്ലിക്ക് ബാഴ്സലോണയുടെ കോച്ചാകും. ബയേൺ മ്യൂണിക്കിന്റെയും ജർമനിയുടെയും മുൻ പരിശീലകൻ രണ്ടുവർഷത്തെ കരാറിൽ ബാഴ്സലോണ ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കുമെന്ന് മാനേജ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു.
ജർമൻകാരനായ ഫ്ലിക്ക് 2019 മുതൽ 2021 വരെ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ കോച്ചായിരുന്നു. 2019-ൽ ടീമിനൊപ്പം ആറു കിരീടം നേടി. ഇതേത്തുടർന്ന് ജർമൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തെങ്കിലും വിജയം ആവർത്തിക്കാനായില്ല. 2022 ലോകകപ്പിൽ ടീം ആദ്യറൗണ്ടിൽ പുറത്തായി. 2023 സെപ്റ്റംബറിൽ ജർമൻ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം മറ്റു ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. കഴിഞ്ഞ സീസണിൽ സാവി ഹെർണാണ്ടസിന്റെ പരിശീലനത്തിൽ ഇറങ്ങിയ ബാഴ്സലോണ ക്ലബ്ബിന് കിരീടങ്ങളൊന്നും നേടാനായില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം കോച്ചിനെ പുറത്താക്കി.
അതേസമയം, ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ പുതിയ മുഖ്യ പരിശീലകനായി വിന്‍സന്റ് കമ്പനിയെ തിരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തെ കരാറിലാണ് 38-കാരനായ ബെല്‍ജിയന്‍ പരിശീലകനെ ബയേണ്‍ അധികൃതര്‍ ക്ലബിലെത്തിച്ചത്. 12 വര്‍ഷത്തിനിടെ ഒരു ട്രോഫി പോലുമില്ലാത്ത സീസണാണ് ബയേണിന് കഴിഞ്ഞുപോയത്.
Content Highlights: vincent kompany bayern munich coach and hansi flick barcelona coach
Published: 30 May 2024, 07:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented