റാബത്ത്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരക്രമമായപ്പോൾ ചാമ്പ്യൻമാരായ പി.എസ്.ജി.ക്കും റണ്ണറപ്പായ ആഴ്‌സനലിനും ആദ്യറൗണ്ടിൽ കടുപ്പം. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.ക്ക് ബാഴ്‌സലോണ, മാഞ്ചെസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ വമ്പൻ ടീമുകൾ ആദ്യറൗണ്ടിൽ എതിരാളികളായെത്തും. ആഴ്‌സനലിന് റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, ബൊറൂസ്സിയ ഡോർട്മുൺഡ്, നാപ്പോളി എന്നീ കരുത്തർ എതിരാളികളായുണ്ട്. ഓരോ ടീമിനും എട്ട് മത്സരങ്ങളാണുള്ളത്.

To advertise here,

ലിവർപൂളിന് അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ ടീമുകളും ബയേണിന് മാഞ്ചെസ്റ്റർ യുണൈറ്റഡും വെല്ലുവിളിയാകും. യുണൈറ്റഡിന് ബയേണിന് പുറമെ അത്‌ലറ്റിക്കോ മഡ്രിഡ്, ലെയ്പ്‌സിഗ്, എ.എസ്. റോമ എന്നീ ടീമുകളും എതിരാളികളായുണ്ട്. മാഞ്ചെസ്റ്റർ സിറ്റിക്ക് ബാഴ്‌സലോണ, പി.എസ്.ജി, നാപ്പോളി എന്നിവയാണ് പ്രധാന എതിരാളികൾ. റയൽ മഡ്രിഡിന് ആഴ്‌സനൽ മാത്രമാണ് വലിയ എതിരാളിയായിട്ടുള്ളത്.

യുവേഫയുടെ പ്രസിഡന്റ് പുരസ്‌കാരം ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിക്ക് ചടങ്ങിൽ യുവേഫ പ്രസിഡന്റ് സമ്മാനിച്ചു.