ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയോടേറ്റ തോല്‍വിക്കു പിന്നാലെ റഫറിക്കെതിരേ ആഞ്ഞടിച്ച് ബാഴ്സലോണ പരിശീലകന് സാവി ഹെര്‍ണാണ്ടസ്. മത്സര ശേഷം നിങ്ങളൊരു ദുരന്തമാണെന്ന് റഫറി ഇസ്ത്വാന് കൊവാച്ചിനോട് താന്‍ പറഞ്ഞതായും സാവി വെളിപ്പെടുത്തി. റഫറിയോട് കയര്‍ത്തതിന് സാവിക്കും ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു.
പാരീസില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ 3-2ന് കീഴടക്കിയ ബാഴ്സലോണ പക്ഷേ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തില്‍ 4-1ന്റെ തോല്‍വി വഴങ്ങി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ഇരുപാദങ്ങളിലുമായി 6-4ന്റെ തോല്‍വി. 12-ാം മിനിറ്റില്‍ തന്നെ ഒരു ഗോള്‍ സ്കോര്‍ ചെയ്ത് അഗ്രഗേറ്റ് സ്കോര്‍ 4-2ല്‍ എത്തിച്ച് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്സയെ 29-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റൊണാള്‍ഡ് അരോഹോയ്ക്ക് ലഭിച്ച ചുവപ്പു കാര്‍ഡാണ് തകര്‍ത്തുകളഞ്ഞത്. 10 പേരായി ചുരുങ്ങിപ്പോയ ബാഴ്സയ്ക്കുമേല്‍ പിന്നീട് പിഎസ്ജി ആധിപത്യം നേടി. ഒരു സീസണിലെ കഠിനാധ്വാനം മുഴുവന്‍ റഫറിയുടെ ഒരു തീരുമാനത്തില്‍ ഇല്ലാതായെന്നും സാവി കുറ്റപ്പെടുത്തി.
അരോഹോയുടെ ചുവപ്പുകാര്‍ഡായിരുന്നു കളിയിലെ വഴിത്തിരിവ്. 29-ാം മിനിറ്റില്‍ പിഎസ്ജി താരം ബ്രാഡ്ലി ബാര്കോളയ്ക്കെതിരായ ഫൗളിനായിരുന്നു റൊമാനിയന്‍ റഫറി ഇസ്ത്വാന് കൊവാച്ച് അരോഹോയ്ക്ക് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കിയത്. ഇതോടെ കളിയുടെ ഗതി പിഎസ്ജിക്ക് അനുകൂലമായി.
അരോഹോയെ പുറത്താക്കാനുള്ള റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ തന്നെ ഇല്ലാതാക്കിയെന്നും സാവി കൂട്ടിച്ചേര്‍ത്തു.
Content Highlights: uefa champions league barcelona boss xavi lashed out at romanian referee istvan kovacs
Published: 17 Apr 2024, 06:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented