
മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ മിഡ്ഫീല്‍ഡറും ജര്‍മനിയുടെ താരവുമായ ടോണി ക്രൂസിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ റയല്‍ മഡ്രിഡിന്റെ അടുത്ത മത്സരത്തില്‍ താരം കളിക്കില്ല.
ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീളുന്ന സാഹചര്യത്തില്‍ ക്രൂസിന്റെ അഭാവം റയലിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ ലീഗില്‍ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ 81 പോയന്റുകളുമായി പട്ടികയില്‍ രണ്ടാമതാണ്.
ഇത്രയും മത്സരങ്ങളില്‍ നിന്നും 83 പോയന്റുകള്‍ നേടിയ അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്. അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ പരാജയപ്പെടുകയും റയല്‍ വിജയിക്കുകയും ചെയ്താല്‍ സിദാനും സംഘവും വീണ്ടും കപ്പുയര്‍ത്തും.
അവസാന മത്സരത്തില്‍ വിയ്യാറയലിനെയാണ് റയല്‍ നേരിടുക. ഈ മത്സരത്തില്‍ ക്രൂസ് ഇറങ്ങില്ല. മറ്റൊരു റയല്‍ താരമായ സെര്‍ജിയോ റാമോസും മത്സരത്തില്‍ കളിച്ചേക്കില്ല. അവസാന മത്സരത്തില്‍ വിജയം മാത്രമാണ് റയലിന്റെ ലക്ഷ്യം.
Content Highlights: Toni Kroos tests positive for COVID-19 German playmaker will miss Real Madrid's final game in La Liga
Published: 18 May 2021, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented