കാസർകോട്: മധൂരിൽ 3.61 ഗ്രാം എംഡിഎംഎയുമായി വ്‌ലോഗർ ഹൈദർ മധൂർ പോലീസ് പിടിയിൽ. വിദ്യാനഗർ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്.
വാഹന പരിശോധനയ്ക്കിടെ അസ്വാഭാവികമായി തോന്നിയതിനെത്തുടർന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ചനിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളുടെ പക്കൽനിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി 75,000-ത്തോളം ആളുകൾ പിന്തുടരുന്ന കാസർകോട്ടെ പ്രശസ്തനായ വ്‌ലോഗറാണ് പിടിയിലായ ഹൈദർ മധൂർ. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത വിദ്യാനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
Content Highlights: Kasaragod vlogger Haider Madhur arrested for possession of MDMA, 3.61 grams of MDMA seized during vehicle inspection
Published: 14 Nov 2026, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented