സാൻഫ്രാൻസിസ്‌കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി പന്ത് തട്ടുന്നത് കാണാൻ ഇനിയും കാത്തിരിക്കണം. സ്വിറ്റ്‌സർലൻഡ് - ഖത്തർ മത്സരത്തിനായി മലയാളി കാത്തിരുന്നത് കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദ് ഖത്തറിനായി കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയോടെയായിരുന്നു. മത്സരത്തിൽ പകരക്കാരുടെ പട്ടികയിൽ തഹ്‌സിന്റെ പേര് കണ്ടതോടെ ആകാംഷയേറി. എന്നാൽ കോച്ച് ജുലെൻ ലോപ്‌റ്റേഗി, തഹ്‌സിനെ പകരക്കാരനായി ഇറക്കിയില്ല. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവരാണ് ഖത്തർ നിരയിൽ പകരക്കാരായി കളത്തിലിറങ്ങിയത്.
കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെയും ഷൈമയുടേയും മകനായ തഹ്സിൻ മുഹമ്മദ് കഴിഞ്ഞവർഷം നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുണ്ടായിരുന്നു. ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ സ്ഥാനംപിടിച്ചാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് അണ്ടർ-17, അണ്ടർ-19 ടീമുകളിലും കളിച്ച താരം 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്സിൻ, ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻകൂടിയാണ്.
Content Highlights: Tahsin Mohamed Jamshid was named in the substitute list for the Qatar vs Switzerland match., The Kannur-native did not get playing time under coach Julen Lopetegui., Tahsin is the first player of Indian origin to play in the Qatar Stars League for Al-Duhail., He made his senior national team debut in June 2024 against Afghanistan.
Published: 14 Jun 2026, 03:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented