ലിസ്ബണ്‍: സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി സെനഗല്‍. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് സെനഗല്‍ കാനറികളെ തകര്‍ത്തുവിട്ടത്. സാദിയോ മാനെ ഇരട്ട ഗോളുകളുമായി തിളങ്ങി.
കളിതുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ലൂക്കാസ് പക്വേറ്റയിലൂടെ ബ്രസീലാണ് ലീഡെടുത്തത്. എന്നാല്‍ 22-ാം മിനിറ്റില്‍ ഹബിബ് ഡിയാല്ലോയിലൂടെ സെനഗല്‍ ഒപ്പമെത്തി.
പിന്നാലെ രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ സെനഗല്‍ മുന്നിലെത്തി. ബ്രസീല്‍ താരം മാര്‍ക്വിന്യോസിന്റേതായിരുന്നു സെല്‍ഫ് ഗോള്‍. 55-ാം മിനിറ്റില്‍ സാദിയോ മാനെ സ്‌കോര്‍ ചെയ്തതോടെ ബ്രസീല്‍ ഞെട്ടി.
58-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത മാര്‍ക്വിന്യോസ് ബ്രസീലിനായി ഗോള്‍ മടക്കിയെങ്കിലും ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മാനെ സെനഗലിന്റെ ജയം ഉറപ്പാക്കി.
Content Highlights: Sadio Mane shines Senegal Stun Brazil 4–2 in International Friendly
Published: 21 Jun 2023, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented