മഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ റയൽ മഡ്രിഡ് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി. എൽക്ലാസിക്കോയിൽ ബാഴ്സയിൽ നിന്നേറ്റ തോൽവിയാണ് പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. പരസ്പര ധാരണയോടെയുള്ള തീരുമാനമെന്നാണ് ക്ലബ് നൽകുന്ന സൂചന. റയൽ റിസർവ് ടീം പരിശീലകൻ അൽവാരോ അർബെലോവയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്ത് ടീമിന്റെ പ്രകടനം മോശമായതും സാബിക്ക് തിരിച്ചടിയായി. ലാലിഗയിൽ ബാഴ്സയേക്കാൾ നാല് പോയിന്റിന് പിന്നിലാണ് റയൽ.
ക്ലബ്ബിന്റെ ഇതിഹാസതാരം കൂടിയായ സാബി ജർമൻ ക്ലബ്ബ് ബയേർ ലേവർക്യൂസനിൽ നിന്നാണ് റയലിലേക്ക് എത്തിയത്. 2025 ജൂൺ ഒന്നിനാണ് കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായി ചുമതലയേറ്റത്. ടീമിനെ 34 മത്സരങ്ങളിൽ ഒരുക്കി. 24 ജയവും നാല് സമനിലയും നേടി. ആറ് കളിയിൽ മാത്രമാണ് തോറ്റത്.
Content Highlights: Real Madrid parts ways with coach Xabi Alonso following Super Cup final defeat to Barcelona. Reserve team coach takes over.
Published: 13 Jan 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented