പാരീസ് സെന്റ് ജര്‍മന്‍: പി.എസ്.ജി.യുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദിയിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി പ്രോലീഗ് ക്ലബ്ബായ അല്‍ ഹിലാലിലേക്കാണ് കൂടുമാറ്റം. സൗദി ക്ലബ് അധികൃതരുടെ കരാര്‍ പി.എസ്.ജി. സ്വീകരിച്ചതായി ബ്രസീലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പിടുക. ഏകദേശം നൂറ് ദശലക്ഷം ഡോളറിന്റെ കരാറാണെന്നാണ് സൂചന.
ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയ നെയ്മറിനു മുന്നില്‍ അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ വെച്ചതായി പ്രഖ്യാപിച്ചിരുന്നു. നെയ്മര്‍ ഈ ട്രാന്‍സ്ഫര്‍ അംഗീകരിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് സൗദിയിലേക്ക് പുറപ്പെട്ടതായി ഇ.എസ്.പി.എന്‍. ബ്രസീലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017-ല്‍ ലോക റെക്കോഡ് തുകയായിരുന്ന 222 ദശലക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജി.യിലെത്തിയിരുന്നത്. പി.എസ്.ജി.യില്‍ ഇതുവരെ 112 മത്സരങ്ങളില്‍നിന്നായി 82 ഗോളുകള്‍ നെയ്മര്‍ സ്കോര്‍ ചെയ്തു. നേരത്തേ പി.എസ്.ജി. ക്ലബ്ബില്‍ കളിച്ചിരുന്ന മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയിലേക്ക് മാറിയിരുന്നു. കിലിയന്‍ എംബാപ്പെയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മാസം 300 മില്യണ്‍ യൂറോയുടെ ഓഫര്‍ ക്ലബ്ബ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നു.
Content Highlights: psg accepted neymar transfer offer from al hilal
Published: 14 Aug 2023, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented