മ്യൂണിക്ക്: യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ കലാശക്കളിക്ക് യോഗ്യത നേടി. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ യോഗ്യത നേടിയത്. 68-ാം മിനിറ്റില്‍ നൂനോ മെന്‍ഡിസിന്റെ പാസ് നാല്‍പ്പതുകാരനായ താരം ഗോളാക്കി മാറ്റിയത് മത്സരഫലം നിര്‍ണയിച്ചു. അതിന് അഞ്ചുമിനിറ്റ് മുന്‍പ് ഫ്രാന്‍സിസ്കോ കണ്‍സെയ്സാവോ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയിരുന്നു. ജര്‍മനിക്കായി ഫ്ളോറിയന്‍ വിര്ട്്സാണ് ഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം, 48-ാം മിനിറ്റില്‍ ജര്‍മനിയാണ് ലീഡ് ചെയ്തത്. നായകന് ജോഷ്വാ കിമ്മിച്ചിനൊപ്പം നടത്തിയ മുന്നേറ്റം വിര്‍ട്സ് പോര്‍ച്ചുഗല്‍ വലയില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 65-ാം മിനിറ്റില്‍ കണ്സെയ്സാവോയിലൂടെ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി. അഞ്ചുമിനിറ്റ് കഴിഞ്ഞ് ക്രിസ്റ്റിയാനോയും സ്കോര്‍ ചെയ്തത് പോര്‍ച്ചുഗലിന്റെ വിജയഗോളായി മാറി. പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോയുടെ 137-ാം ഗോളാണിത്.
വ്യാഴാഴ്ച സ്റ്റുട്ട്ഗാര്‍ട്ടില്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. ഇതിലെ വിജയികളെ മ്യൂണിക്കില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗല്‍ നേരിടും.
Content Highlights: portugal beat germany to enter nations league final
Published: 05 Jun 2025, 09:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented