ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന പതിനേഴുകാരൻ പെലെയുടെ കഴുത്തിൽ ഒരു സ്വർണമെഡലെത്തി...ഇന്നത് ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധികളിലൊന്നാണ്. ആ മെഡൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? ആറു കോടി രൂപയുമായി ലണ്ടനിലേക്ക് പറന്നാൽ മതി. കായിക സ്മരണികകൾ ലേലംചെയ്യുന്ന ബഡ്‌സ് ആണ് ഈ മാസം അവസാനം ലേലം സംഘടിപ്പിക്കുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട 450 ഇനങ്ങൾ ഈ ലേലത്തിലുണ്ടാകും. 1970-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ പെലെയുടെ ഒരു ഉഗ്രൻ ഷോട്ട് തടുത്തിട്ട് ലോകത്തെ അദ്‌ഭുതപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ഇതിഹാസ ഗോൾകീപ്പർ ഗോർഡൻ ബാങ്ക്‌സ് അന്ന് ധരിച്ചിരുന്ന ജേഴ്‌സിയും ഇതിൽ ഉൾപ്പെടുന്നു. ഇനി പെലെയുടെ ജേഴ്‌സിയോടാണ് താത്പര്യമെങ്കിൽ കുറച്ച് കാത്തിരുന്നാൽ മതി. ഈ മാസം ന്യൂയോർക്കിലൊരു ലേലം നടക്കും. 1958 ലോകകപ്പിൽ ധരിച്ചിരുന്ന ജേഴ്‌സിക്ക് സോത്ത്ബീസ് നടത്തുന്ന ലേലത്തിൽ ഏകദേശം 50 കോടിയിലധികം രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Pelé's 1958 World Cup gold medal is up for auction in London with an estimated value of 6 crore rupees., The auction features 450 items related to World Cup history., Gordon Banks' 1970 World Cup jersey is included in the London auction., Pelé's 1958 World Cup jersey will be auctioned by Sotheby's in New York, expected to fetch over 50 crore rupees.
Published: 14 Jun 2026, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented