വാഷിങ്ടൺ: അമേരിക്ക പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ലോകകപ്പിൽനിന്നു പുറത്തായ സൊമാലിയൻ റഫറി ഒമർ അർത്താന യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും. ഓഗസ്റ്റ് 12-ന് പി.എസ്.ജി.യും ആസ്റ്റൺ വില്ലയും തമ്മിലുള്ള ഫൈനലിലാണ് അർത്താന എത്തുന്നത്. ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി യുവേഫ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന സൂപ്പർ കപ്പ് നിയന്ത്രിക്കാൻ ഒമർ അർത്താനയെ നിയമിച്ചത്.

To advertise here,

നിർഭാഗ്യകരം - ഇൻഫാന്റിനോ

മെക്‌സിക്കോ സിറ്റി: സൊമാലിയൻ റഫറി ഒമർ അബ്ദുൾഖാദിർ അർത്താന് യു.എസ്.എ. വിസ നിഷേധിച്ചത് നിർഭാഗ്യകരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. രാജ്യങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ ഇടപെടാനാവില്ലെന്നും അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.