വാഷിങ്ടൺ: ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല. ശനിയാഴ്ച രാവിലെ ആറിന് ഹെയ്ത്തിക്കെതിരേ ഫിലാഡൽഫിയയിലാണ് ബ്രസീലിന്റെ അടുത്തമത്സരം. കഴിഞ്ഞദിവസം സഹതാരങ്ങളോടൊപ്പം പരിശീലനത്തിനിറങ്ങിയെങ്കിലും അടുത്തമത്സരത്തിന് ടീമിനൊപ്പം നെയ്മർ പോകില്ലെന്ന് അധികൃതർ പറഞ്ഞു. നേരത്തേ കാലിന് പരിക്കേറ്റ നെയ്മർ പൂർണമായും സുഖംപ്രാപിച്ചിട്ടില്ല.

To advertise here,

ആദ്യമത്സരത്തിൽ മൊറോക്കോയോട് സമനില (1-1) വഴങ്ങിയ ബ്രസീലിന് അടുത്തമത്സരത്തിൽ ജയിച്ചാലേ നോക്കൗട്ട് റൗണ്ടിലേക്ക് യാത്ര സുഗമമാകൂ.