റിയോ ഡി ജനൈറോ: ബ്രസീൽ ജേഴ്‌സിയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഉറപ്പിച്ച് നെയ്മർ. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് താരം പ്രഖ്യാപിച്ചു. 34-ാം വയസിൽ ദേശീയ ടീമിനായുള്ള തന്റെ കരിയർ അവസാനിച്ചുവെന്നും മഞ്ഞക്കുപ്പായത്തിൽ ഇനിയുണ്ടാകില്ലെന്നും താരം ഔദ്യോഗികമായി വ്യക്തമാക്കി. കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബ് യൂണിവേഴ്‌സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരത്തിനു പിന്നാലെയാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ 34-കാരനായ താരം വിരമിക്കൽ തീരുമാനം ആവർത്തിച്ചത്.
''ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, അതിൽ ഞാൻ സന്തുഷ്ടനാണ്. മഞ്ഞക്കുപ്പായത്തിനായി ഞാൻ രക്തവും ജീവനും നൽകി പോരാടി, എന്നാൽ ഇനി അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'' - നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതാണ് നെയ്മറുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. 1990-ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും മോശം ലോകകപ്പ് പ്രകടനമായിരുന്നു ഇത്. വികാരാധീനനായി 'ഞാൻ പരമാവധി ശ്രമിച്ചു, ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു' എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ബ്രസീലിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്. തന്റെ കരിയറിൽ നാല് ലോകകപ്പുകളിൽ അദ്ദേഹം പങ്കെടുത്തു. ക്ലബ് ഫുട്‌ബോളിൽ സാന്റോസ്, ബാഴ്സലോണ, പി.എസ്.ജി എന്നിവർക്കായി മിന്നും പ്രകടനം നടത്തിയെങ്കിലും, ബ്രസീൽ സീനിയർ ടീമിനൊപ്പം 2013-ലെ കോൺഫെഡറേഷൻസ് കപ്പ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ബ്രസീലിന്റെ ആറാം ലോകകപ്പ് കിരീടമെന്ന സ്വപ്നം ഇനിയും ബാക്കിയാക്കിയാണ് നെയ്മർ അന്താരാഷ്ട്ര വേദിയിൽ നിന്ന് പടിയിറങ്ങുന്നത്.
Content Highlights: Neymar officially confirms retirement from international football at age 34., Decision follows Brazil's exit from the World Cup against Norway., Neymar leaves as Brazil's top goalscorer with 80 goals in 130 matches., The 2013 Confederations Cup remains his only major title with the senior squad.
Published: 29 Jul 2026, 09:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented