ന്യൂയോർക്ക്: രണ്ട് പതിറ്റാണ്ടിലേറെയായി അർജന്റീന ടീമിനെ പ്രതിനിധാനം ചെയ്യുന്ന ഇതിഹാസതാരം ലയണൽ മെസ്സി, ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ മറ്റൊരു ചരിത്രനിമിഷത്തിനുകൂടിയാണ് സാക്ഷിയാവുക. രണ്ടുപതിറ്റാണ്ടിനിടെ മെസ്സി ഒരിക്കൽപ്പോലും ഇംഗ്ലണ്ടിനെതിരേ കളിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഫൈനൽ എന്ന ലക്ഷ്യത്തോടെ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ, ഫുട്‌ബോളിലെ ഏറ്റവും കടുത്ത വൈരങ്ങളിലൊന്നിന് മറ്റൊരു ആവേശകരമായ അധ്യായം കൂടി കുറിക്കപ്പെടും.
ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ മത്സരമാണിതെന്നും, ഇംഗ്ലണ്ട് ഒഴികെ മറ്റെല്ലാ പ്രമുഖ ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ടെന്നും സ്വിറ്റ്‌സർലൻഡിനെതിരായ ക്വാർട്ടർ പോരാട്ടത്തിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മെസ്സി പറഞ്ഞു. ഇംഗ്ലണ്ട് മികച്ച ടീമും ഫുട്‌ബോളിലെ വൻശക്തിയുമാണ്. അങ്ങനെയുള്ള ടീമുകൾക്കെതിരെ, പ്രത്യേകിച്ച് ലോകകപ്പ് സെമിഫൈനൽപോലൊരു വേദിയിൽ കളിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005 നവംബറിൽ ജനീവയിൽ നടന്ന ഒരു സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ കളിക്കാൻ മെസ്സിക്ക് അവസരമൊരുങ്ങിയിരുന്നു. എന്നാൽ ആ വർഷം ഹംഗറിക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അന്ന് അർജന്റീന 3-2 ന് പരാജയപ്പെടുകയും ചെയ്തു. 2002 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് 1-0 ന് വിജയിച്ചതിന് ശേഷം ഇരുടീമുകളും ഒരു പ്രധാന ടൂർണമെന്റിൽ നേർക്കുനേർ വന്നിട്ടില്ല.
Content Highlights: Lionel Messi faces England for the first time in his international career., The 2026 World Cup semi-final match takes place in Atlanta., Argentina defeated Switzerland 3-1 to reach the semi-finals., Argentina is aiming to be the first nation to defend the title since 1962., First competitive meeting between Argentina and England since 2002.
Published: 13 Jul 2026, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented