
മാഞ്ചെസ്റ്റര്‍: യൂറോപ്പ ലീഗ് ഫൈനലില്‍ വിയ്യാറയലിനോട് പരാജയപ്പെട്ടതിനു പിന്നാലെ താന്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി വംശീയാധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റാഷ്ഫോര്‍ഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി. മത്സരത്തിനിടെ റാഷ്ഫോര്‍ഡ് ഒരു ഗോളവസരം നഷ്ടപ്പെടുത്തിയിരുന്നു.
റാഷ്ഫോര്‍ഡിന്റെ ട്വീറ്റിന് പിന്നാലെ സംഭവത്തെ അപലപിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
വിയ്യാറയലിനെതിരേ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചു കിക്കുകയും ഇരു ടീമുകളും വലയിലെത്തിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. യുണൈറ്റഡിന്റെ 11-ാം കിക്കെടുത്ത ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയക്ക് പിഴച്ചതോടെ മത്സരം വിയ്യാറയല്‍ സ്വന്തമാക്കുകയായിരുന്നു.
Content Highlights: Marcus Rashford Receives Racial Slurs Online After Europa League Final
Published: 27 May 2021, 12:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented