മാഞ്ചെസ്റ്റര്‍: തന്റെ ഫിറ്റ്‌നസ് നിലവാരത്തെ പരസ്യമായി വിമര്‍ശിച്ച പരിശീലകന്‍ എറിക് ടെന്‍ഹാഗിനെതിരേ ആഞ്ഞടിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ജേഡന്‍ സാഞ്ചോ.
കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരേ പരാജയപ്പെട്ട മത്സരത്തില്‍ സാഞ്ചോയെ യുണൈറ്റഡ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സര ശേഷം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ടെന്‍ഹാഗ്, സാഞ്ചോയുടെ ഫിറ്റ്‌നസ് നിലവാരത്തെ വിമര്‍ശിച്ച് സംസാരിച്ചത്. ക്ലബ്ബിനായി കളിക്കുന്നതിനാവശ്യമായ ഫിറ്റ്‌നസ് നിലവാരം സാഞ്ചോ കൈവരിച്ചിട്ടില്ലെന്നായിരുന്നു കോച്ചിന്റെ വാദം.
പരിശീലനത്തിനിടയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സാഞ്ചോയെ ടീമിലെടുക്കാതിരുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിങ്ങള്‍ എല്ലാ ദിവസവും ഒരു നിലവാരത്തില്‍ എത്തേണ്ടതുണ്ട്. അതിനാലാണ് ഈ കളിയില്‍ താരത്തെ കളിപ്പിക്കാരുന്നതുമെന്നായിരുന്നു ടെന്‍ഹാഗിന്റെ വാക്കുകള്‍.
എന്നാല്‍ ഇതിനു പിന്നാലെ തന്റെ ബലിയാടാക്കുകയാണെന്ന് പറഞ്ഞ് സാഞ്ചോ എക്‌സിലൂടെ രംഗത്തെത്തി. 'ദയവായി നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്! തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളുകളെ അനുവദിക്കില്ല. ഈ ആഴ്ച ഞാന്‍ നന്നായി പരിശീലനത്തില്‍ ഏര്‍പ്പെട്ടയാളാണ്. ഇതിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന് എനിക്കറിയാം, അതിലേക്ക് ഞാന്‍ കടക്കുന്നില്ല. വളരെക്കാലമായി ഞാന്‍ ബലിയാടാകുന്നു. മുഖത്ത് ഒരു പുഞ്ചിരിയോടെ ഫുട്‌ബോള്‍ കളിക്കുക, ടീമിനായി സംഭാവന ചെയ്യുക എന്നതും മാത്രമാണ് ഞാന്‍ ചെയ്യാനാഗ്രഹിക്കുന്നത്' - സാഞ്ചോ കുറിച്ചു.
2021-ല്‍ യുണൈറ്റഡിലെത്തിയ ശേഷം 58 ലീഗ് മത്സരങ്ങള്‍ കളിട്ട സാഞ്ചോ, താന്‍ കോച്ചിങ് സ്റ്റാഫിന്റെ എല്ലാ തീരുമാനങ്ങളെയും മാനിക്കുന്നുവെന്നും വ്യക്തമാക്കി.
Content Highlights: Manchester United winger Jadon Sancho lashes out at manager Erik ten Hag
Published: 04 Sept 2023, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented