
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസതാരം വിൻസന്റ് കൊമ്പനി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ബെൽജിയം ക്ലബ്ബ് ആൻഡെർലെചിലായിരുന്നു കൊമ്പനി കരിയറിന്റെ അവസാന ഘട്ടത്തിൽ കളിച്ചത്. ഇനി കളിക്കാരന്റെ റോളിൽ ഉണ്ടാകില്ലെന്നും പരിശീലകനായി തുടരുമെന്നും ബെൽജിയം താരം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റി വിട്ട പ്രതിരോധ താരമായ കൊമ്പനി ആൻഡെർലെചിൽ കളിക്കാരനും പരിശീലകനുമായാണ് ചുമതലയേറ്റിരുന്നത്. ഇനിയും ക്ലബ്ബിന്റെ പരിശീലകനായി താരം തുടരും.
മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന കൊമ്പനി ക്ലബ്ബിനൊപ്പം 14 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ നാലു പ്രീമിയർ ലീഗ് കിരീടവും രണ്ടു എഫ്.എ കപ്പും ഉൾപ്പെടുന്നു. 11 വർഷം സിറ്റിയിൽ കളിച്ച താരം 360 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. ഒരു തവണ ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോൾ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ആൻഡെർലെചിലൂടെയാണ് കൊമ്പനി കരിയർ തുടങ്ങിയത്. 2003-ൽ ബെൽജിയം ക്ലബ്ബിന്റെ യൂത്ത് ടീമിൽ അരങ്ങേറി. രണ്ടു ലീഗ് കിരീടങ്ങൾ നേടിയശേഷം കൊമ്പനി ഹംബർഗിലേക്ക് കൂടുമാറി. രണ്ടു വർഷത്തിനുശേഷം താരം മാഞ്ചസ്റ്റർ സിറ്റിയുടെ ജഴ്സിയിലെത്തി.
Content Highlights: Manchester City and Belgium star Vincent Kompany retires
Published: 17 Aug 2020, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented