മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കി മധ്യനിര താരം ലൂക്ക മോഡ്രിച്ച്. റയലുമായി ഒരു വര്‍ഷത്തേക്ക് കൂടിയാണ് 37-കാരനായ താരം കരാര്‍ പുതുക്കിയിരിക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 2024 ജൂണ്‍ വരെയാണ് കരാര്‍ കാലാവധി.
സൗദി പ്രോ ലീഗില്‍ നിന്ന് വന്ന മികച്ച ഓഫര്‍ നിരസിച്ചാണ് മോഡ്രിച്ച് റയലിനൊപ്പം തുടരാന്‍ തീരുമാനിച്ചതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
വരുന്ന സീസണ്‍ റയലിനൊപ്പമുള്ള മോഡ്രിച്ചിന്റെ 12-ാം സീസണാകും. 2012-ലാണ് മോഡ്രിച്ച് റയലിലെത്തുന്നത്. 488 മത്സരങ്ങള്‍ റയലിനായി കളിച്ച താരം അഞ്ച് ചാമ്പ്യന്‍സ് ലീഗും മൂന്ന് ലാ ലിഗ കിരീടവുമടക്കം 23 കീരിട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 2018-ല്‍ ബാലണ്‍ദ്യോറും ഫിഫ ബെസ്റ്റ് പുരസ്‌കാരവും ഈ ക്രൊയേഷ്യന്‍ താരത്തിനായിരുന്നു.
Content Highlights: Luka Modric to stay with Real Madrid for another season
Published: 26 Jun 2023, 10:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented