ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയുടെ താരമാണ് മെസ്സി. ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാകില്ലെന്ന് ക്ലബ്ബ് പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ അറിയിച്ചു. ജൂലായ് 15-ന് കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ മെസ്സിയുടെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ടീം ഡോക്ടര്‍മാര്‍ മെസ്സിയെ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ടൊറന്റോ എഫ്സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇന്റര്‍ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസ്സി ടീമിലുണ്ടാകില്ല. കൊളംബിയക്കെതിരായ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ക്രോസ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെസ്സിയുടെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ മെസ്സി മെഡിക്കല്‍ സംഘത്തിന്റെ സഹായംതേടിയ ശേഷം വീണ്ടും കളിക്കളത്തില്‍ തുടരുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ താരം മൈതാനത്ത് കിടന്നു. ഇതോടെ കോച്ച് ലയണല്‍ സ്‌കലോണി മെസ്സിയെ പിന്‍വലിക്കുകയായിരുന്നു. കണ്ണീരണിഞ്ഞാണ് മെസ്സി കളംവിട്ടത്. പിന്നാലെ നീരുവന്ന് വീര്‍ത്ത താരത്തിന്റെ കാല്‍പാദത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
Content Highlights: lionel messi set to miss 2 matches for inter miami after copa america injury
Published: 17 Jul 2024, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented