ദിബ്രുഗഢ്: ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെയാണ് തോൽപ്പിച്ചത്. വി.അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് ഗോളുകൾ നേടിയത്. 33-ാം മിനിറ്റിൽ അർജുനിലൂടെ മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റിൽ റിയാസും 85-ാംമിനിറ്റിൽ അജ്‌സലും മേഘാലയയുടെ ഗോൾവല കുലുക്കി.
നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ കേരളം ഒന്നാമതായാണ് ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്.
Content Highlights: Kerala Secures Santosh Trophy Quarter-Final Berth with Dominant 3-0 Victory Over Meghalaya
Published: 29 Jan 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented