
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കരുത്തരായ പഞ്ചാബിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിൽ പ്രവേശിച്ചു. ടീമിന്റെ ഈ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യ പരിശീലകൻ ഷഫീഖ് ഹസൻ താരങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പ്രകടനം ആവർത്തിക്കാൻ ടീമിന് സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഫൈനൽ എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ ടീം ഉറ്റുനോക്കുന്നതെന്നും വ്യക്തമാക്കി.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽകൂടി വിജയിച്ചാൽ മാത്രമേ പുതിയതായി എന്തെങ്കിലും നേടിയെന്ന് തനിക്കും ടീമിനും തോന്നുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയുള്ള കഠിനമായ പരിശ്രമം തുടരും. മുൻകാല മത്സരങ്ങളിലെ കണക്കുകൾ നോക്കാതെ, ഓരോ മത്സരത്തെയും പുത്തൻ വെല്ലുവിളിയായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്. ഫൈനൽ മത്സരത്തിനായി ടീം മികച്ച രീതിയിൽ തയ്യാറെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പഞ്ചാബിനെതിരായ വിജയം കേരളത്തിന്റെ കിരീട മോഹങ്ങൾക്ക് കരുത്തേകുന്നതാണ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കേരളം കിരീടം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സർവീസസാണ് എതിരാളി. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.
Content Highlights: Road to Santosh Trophy Final: Kerala's Coach Praises Team's Hard Work After Punjab Win
Published: 05 Feb 2026, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented