Photo: twitter.com/KeralaBlasters
കൊച്ചി: ഇന്ത്യന്‍ പ്രതിരോധതാരം പ്രബീര്‍ ദാസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന്റെ ചുമതല പ്രബീര്‍ ദാസ് നിര്‍വഹിക്കും. ബെംഗളൂരു എഫ്.സിയില്‍ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.
2026 വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രബീറിനെ കൊണ്ടുവന്നത്. എഫ്.സി ഗോവ, മോഹന്‍ ബഗാന്‍, ഡല്‍ഹി ഡൈനാമോസ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി പന്തുതട്ടിയിട്ടുള്ള പ്രബീര്‍ ഫ്രീ ട്രാന്‍സ്ഫറിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ബംഗാള്‍ സ്വദേശിയായ താരം കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. പ്രതിരോധം ഇനി അതിശക്തം എന്ന തലക്കെട്ടോടെയാണ് പ്രബീര്‍ ദാസ് ടീമിലെത്തിയ വിവരം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അറിയിച്ചത്. താരം 33-ാം നമ്പര്‍ ജഴ്‌സിയണിയും.
അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് താരങ്ങളെ റിലീസ് ചെയ്തു. ഹര്‍മന്‍ജോത് ഖാബ്ര, വിക്ടര്‍ മോംഗില്‍, ഇവാന്‍ കലിയൂഷ്‌നി, അപ്പോസ്തലസ് ജിയാനു, മുഹീത് ഖാന്‍ എന്നിവര്‍ വരും സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാകില്ല.
Content Highlights: kerala blasters signs defender prabir das from bengaluru fc
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..