കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2026 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. ചെന്നൈയിൻ എഫ്.സി.യോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. 42-ാം മിനിറ്റിൽ ഇമ്രാൻ ഖാനാണ് ചെന്നൈക്ക് വേണ്ടി ഗോൾ നേടിയത്. തുടർച്ചയായ നാല് തോൽവികളോടെ ടീം പോയിന്റ് ഒന്നുമില്ലാതെ 12-ാം സ്ഥാനത്താണ്.

To advertise here,

40 വാര അകലെനിന്ന് ഇമ്രാനെടുത്ത ലോങ് റേഞ്ച് ഷോട്ട്, ബ്ലാസ്‌റ്റേഴ്‌സ് ഗോളി അർഷ് ഷെയ്ഖിനെയും കടന്ന് വലയിലെത്തിയതോടെ ചെന്നൈ ലീഡ് ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പാളിച്ചയാണ് ഈ ഗോളിന് വഴിവെച്ചത്. തുടർന്ന് തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ചെന്നൈയുടെ സീസണിലെ ആദ്യ ജയമാണിത്.

മാർച്ച് 14-ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.