ടൂറിന്‍: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2023-24 സീസണ്‍ കോണ്‍ഫറന്‍സ് ലീഗില്‍നിന്ന് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനെ പുറത്താക്കി യുവേഫ. ഇതിന് പുറമേ 20 മില്യണ്‍ യൂറോ (ഏകദേശം 181 കോടി രൂപ) ക്ലബ്ബ് പിഴയായി അടയ്ക്കണം. 

To advertise here,

യുവേഫയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അപ്പീലിലൂടെ മുന്നോട്ട് പോകുന്നുന്നില്ലെന്നും യുവന്റസ് വ്യക്തമാക്കി. ഇതോടെ ടീം കോണ്‍ഫറന്‍സ് ലീഗിലുണ്ടാകില്ല എന്ന കാര്യം ഉറപ്പായി. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന് സീരി എ യില്‍ യുവന്റസ് ഏഴാമതാണ് മത്സരം അവസാനിപ്പിച്ചത്. 38 മത്സരങ്ങളില്‍നിന്ന് 62 പോയന്റാണ് ടീമിനുള്ളത്. ഏഴാം സ്ഥാനം നേടിയതോടെയാണ് ടീം കോണ്‍ഫറന്‍സ് ലീഗിന് യോഗ്യത നേടിയത്. 

എന്നാല്‍ യുവന്റസിന് വിലക്ക് ലഭിച്ചതോടെ എട്ടാം സ്ഥാനത്തുള്ള ഫിയോറന്റീനയ്ക്ക് കോണ്‍ഫറന്‍സ് ലീഗില്‍ കളിക്കാം. അടുത്ത സീസണില്‍ ഇറ്റാലിയന്‍ സീരി എ യില്‍ കളിക്കുന്നതില്‍ യുവന്റസിന് തടസ്സങ്ങളൊന്നുമില്ല. കഴിഞ്ഞ സീസണില്‍ നടത്തിയ മോശം പ്രകടനത്തില്‍നിന്ന് കരകയറാനൊരുങ്ങുന്ന ടീമിന് വലിയ തിരിച്ചടിയാണ് ഈ വിലക്ക് സമ്മാനിച്ചിരിക്കുന്നത്.