ടൂറിന്‍: അര്‍ജന്റീന താരങ്ങളുടെ മികവില്‍ യുവന്റസ് കോപ്പ ഇറ്റാലിയ ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ യുഡിനെസ്സിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് മുന്നേറിയത്. അര്‍ജന്റീന താരങ്ങളായ പൗളോ ഡിബാല (26, 57) ഇരട്ടഗോളും ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (16) ഒരു ഗോളും നേടി. ഡഗ്ലസ് കോസറ്റയുടെ (61) വകയായിരുന്നു യുവന്റസിന്റെ മറ്റൊരു ഗോള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി കളിച്ചിരുന്നില്ല. 

To advertise here,

പാര്‍മയും റോമയും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ യുവന്റസിന് എതിരാളി. സ്പാലിനെ തോല്‍പ്പിച്ച് (3-0) എ.സി. മിലാനും അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് (2-1) ഫിയോറെന്റിനയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

Content Highlights: Juventus cruise into Coppa Italia quarters