
അസ്‌റ്റെക്ക: ലോകകപ്പ് പ്രീക്വാർട്ടറിൽ മെക്‌സിക്കോയ്‌ക്കെതിരായ വിജയാഘോഷത്തിനിടെ ഇംഗ്ലണ്ട് താരം ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്. മൈതാനത്തേക്ക് ചാടിക്കടക്കുന്നതിനിടെ വീണാണ് പരിക്കേറ്റത്. കൈത്തണ്ടയ്ക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. മെക്‌സിക്കോയ്‌ക്കെതിരേ ഹെൻഡേഴ്‌സൺ കളത്തിലിറങ്ങിയിരുന്നില്ല.
ടീമിനൊപ്പം വിജയാഘോഷം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവം. പരസ്യം പതിപ്പിച്ച ഹോർഡിങ്ങുകൾ മറികടക്കുന്നതിനിടെ താരം വീഴുകയായിരുന്നു. കൈത്തണ്ടയ്ക്ക് സാരമായി പരിക്കേറ്റതോടെ ഹെൻഡേഴ്‌സൺ വേദനകൊണ്ട് പുളഞ്ഞു. ഉടൻതന്നെ സഹതാരം ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടു. താരത്തെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹെൻഡേഴ്‌സണ് സാരമായി പരിക്കേറ്റതായി ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേൽ സ്ഥിരീകരിച്ചു. കൈത്തണ്ടയ്‌ക്കേറ്റ പരിക്ക് അൽപ്പം സാരമുള്ളതാണെന്നും ഹെൻഡേഴ്‌സൺ ആശുപത്രിയിൽ ചികിത്സയിലാണെന്നും ടുഷേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹെൻഡേഴ്‌സൺ നിലവിൽ ടീമിനൊപ്പമില്ല. മെക്‌സിക്കോയിൽ തുടരുകയാണ്. അതേസമയം മറ്റുതാരങ്ങൾ ടീം ക്യാംപിലേക്ക് മടങ്ങി.
പ്രീക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് മെക്‌സിക്കോയെ കീഴടക്കിയത്. ഇംഗ്ലീഷ് പ്രതിരോധതാരം ജാരെൽ ക്വാസൻസായ്ക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ പത്തുപേരുമായാണ് ഇംഗ്ലണ്ട് രണ്ടാം പകുതി കളിച്ചത്. ഒടുക്കം പൊരുതി ജയിച്ച ഇംഗ്ലീഷ് പട ക്വാർട്ടർ ടിക്കറ്റെടുത്തു. ക്വാർട്ടറിൽ നോർവെയാണ് എതിരാളികൾ. പ്രീക്വാർട്ടറിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് നോർവെയുടെ വരവ്.
Content Highlights: Jordan Henderson sustained a serious wrist injury during post-match celebrations., The injury occurred while jumping over advertising hoardings., Coach Thomas Tuchel confirmed Henderson is hospitalized in Mexico., England advanced to the quarter-finals after defeating Mexico 3-2., England will face Norway in the upcoming quarter-final match.
Published: 06 Jul 2026, 02:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented