ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാമതായി നോക്കൗട്ടിലെത്തിയതോടെ റൗണ്ട് ഓഫ് 32-ൽ ജപ്പാന് എതിരാളികളായി ബ്രസീൽ. വെള്ളിയാഴ്ച പുലർച്ചെ സ്വീഡനെതിരായ മത്സരം 1-1ന് സമനിലയിലായകുകയും അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പിൽ ജപ്പാൻ രണ്ടാം സ്ഥാനക്കാരായത്.
ഭൂരിഭാഗം സമയവും വിരസമായ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇരു ടീമുകളും കാര്യമായ ഗോളവസരമൊന്നും സൃഷ്ടിച്ചതുമില്ല. എന്നാൽ 56-ാം മിനിറ്റിൽ ഡയ്‌സൻ മയെദയിലൂടെ ജപ്പാൻ മുന്നിലെത്തി. റിറ്റ്‌സു ഡൊവാൻ സ്വീഡന്റെ പ്രതിരോധം പിളർത്തി നൽകിയ പാസ് മയെദ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 62-ാം മിനിറ്റിൽ ആന്റണി എലാംഗയിലൂടെ സ്വീഡൻ സമനില പിടിച്ചു.വിക്ടർ യോക്കെരെഷിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
ഇൻജുറി ടൈമിൽ രണ്ടു തവണ സ്വീഡൻ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും രണ്ട് അവസരങ്ങളിലും ജപ്പാൻ ഗോളി സിയോൺ സുസുക്കിയുടെ സേവുകൾ അവരെ കാത്തു.
Content Highlights: Japan and Sweden face off in a decisive Group F match., The winner or runner-up will determine who faces Brazil in the knockout round., Netherlands and Japan currently lead the group with 4 points each., Tunisia has been eliminated from the tournament., Brazil is confirmed as the Group C champion awaiting their opponent.
Published: 26 Jun 2026, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented