റോം: ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2000 മുതലുള്ള 23 വര്‍ഷക്കാലം ഫുട്ബോള്‍ രംഗത്തുണ്ടായിരുന്നു ഈ മുപ്പത്തിയൊന്പതുകാരന്.
എം.എല്‍.എസ്. കപ്പ് ഫൈനലില്‍ ശനിയാഴ്ച കൊളംബസ് ക്ര്യൂക്കെതിരെയായിരുന്നു അവസാന മത്സരം. മത്സരത്തില്‍ ചെല്ലിനിയുടെ ലോസ് ആഞ്ചല്‍സ് എഫ്.സി. 2-1-ന് തോറ്റു.
2000-ല്‍ ലിവര്ണോയിലാണ് ചെല്ലിനിയുടെ ഫുട്ബോള്‍ തുടക്കം. 2005 മുതല്‍ 2022 വരെ യുവന്റസിന്റെ വിശ്വസ്തനായ പ്രതിരോധതാരമായിരുന്നു. ഇക്കാലയളവില്‍ 561 മത്സരങ്ങള്‍ കളിച്ചു. യുവന്റസില്‍ ആന്‍ഡിയ ബര്സാഗ്ലിക്കും ലിയനാര്‍ഡോ ബൊനൂച്ചിക്കുമൊപ്പം കളിച്ചിരുന്ന കാലത്ത് ബി.ബി.സി. എന്ന പേരിലാണ് ഈ ത്രയങ്ങള്‍ അറിയപ്പെട്ടിരുന്നത്.
2012-നും 2020-നുമിടയില്‍ തുടര്‍ച്ചയായി ഒന്‍പത് സീരി എ കിരീടങ്ങള്‍ നേടിയ ടീമില്‍ അംഗമാണ് ചെല്ലിനി. രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. 2020 യൂറോ കപ്പില്‍ ചാമ്പ്യന്മാരായ ഇറ്റാലിയന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. അന്ന് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെയായിരുന്നു തോല്‍പ്പിച്ചത്. അഞ്ച് കോപ്പ ഇറ്റാലിയ ട്രോഫികളും നേടി. രാജ്യത്തിനായി 117 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Content Highlights: italy and juve legend giorgio chiellini announced retirement from football
Published: 13 Dec 2023, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented