ടെഹ്‌റാന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇറാന്‍. നിര്‍ണായക മത്സരത്തില്‍ ഇറാഖിനെ തോല്‍പിച്ചാണ് (1-0) ഇറാന്‍ ബര്‍ത്തുറപ്പിച്ചത്. മെഹ്ദി ടെറെമി വിജയഗോള്‍ നേടി. ഗ്രൂപ്പ് എയില്‍ ഏഴു കളിയില്‍നിന്ന് 19 പോയന്റുമായാണ് ഇറാന്‍ യോഗ്യത ഉറപ്പിച്ചത്. 

To advertise here,

17 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയും യോഗ്യതയ്ക്കരികെയാണ്. മൂന്നു മത്സരങ്ങള്‍ അവശേഷിക്കെ മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ.യ്ക്ക് ഇനി ഇറാനെ മറികടക്കാന്‍ കഴിയില്ല. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കാണ് നേരിട്ട് യോഗ്യതയുള്ളത്.

ഗ്രൂപ്പ് ബിയില്‍ സൗദി അറേബ്യയും (19 പോയന്റ്), ജപ്പാനും (15) ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. 14 പോയന്റുമായി ഓസ്‌ട്രേലിയയും ബര്‍ത്തുറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. 

Content Highlights: Iran football team qualified for 2022 fifa world cup