ബെംഗളൂരു: സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ വിതരണച്ചടങ്ങിനിടെ മണിപ്പുരില്‍ പ്രതിഷേധരംഗത്തുള്ള മെയ്തിവിഭാഗക്കാരെ പ്രതിനിധാനംചെയ്ത പതാകയണിഞ്ഞതില്‍ വിശദീകരണവുമായി ഇന്ത്യന്‍ താരം ജീക്‌സണ്‍ സിങ്.

To advertise here,

സാഫ് പുരസ്‌കാരവിതരണത്തിനിടെ മെയ്തി വിഭാഗക്കാരുടെ പതാകയണിഞ്ഞത് ആരെയും വേദനിപ്പിക്കാനല്ല. തന്റെ നാടായ മണിപ്പുര്‍ ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്‌, ജീക്‌സണ്‍ സിങ് ട്വീറ്റ് ചെയ്തു. മണിപ്പുരില്‍ സമാധാനം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ജീക്‌സന്റെ പ്രസ്താവന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സാഫ് ഫുട്ബോള്‍ മെഡല്‍ വിതരണച്ചടങ്ങിനിടെ മെയ്തി വിഭാഗക്കാര്‍ക്ക് പിന്തുണയറിയിച്ചാണ് ജീക്‌സണ്‍ ഏഴ് നിറങ്ങള്‍ ചേര്‍ന്ന
പതാക അണിഞ്ഞ് എത്തിയത്. മണിപ്പുരിലെ തൗബാള്‍ സ്വദേശിയാണ് ജീക്സണ്‍. വിജയാഘോഷത്തിലുടനീളം താരം ഈ പതാകയും അണിഞ്ഞാണ് നിന്നിരുന്നത്.

ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇത്തരമൊരു പതാകയുമായി എത്തിയത് ശരിയായില്ലെന്നാണ് വിമര്‍ശനം.