
കൊളംബോ: അണ്ടര്‍ 17 സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യയ്ക്ക് വേണ്ടി സ്‌ട്രൈക്കര്‍ തംഗംലാല്‍സോണ്‍ ഗാങ്‌ടെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മിറാജുല്‍ ഇസ്ലാം പെനാല്‍ട്ടിയിലൂടെ ബംഗ്ലാദേശിന്റെ ആശ്വാസ ഗോള്‍ നേടി. മത്സരത്തിന്റെ 51, 59 മിനിറ്റുകളിലാണ് ഗാങ്‌ടെ ഗോളടിച്ചത്. 62-ാം മിനിറ്റിലാണ് ഇസ്ലാം ഒരു ഗോള്‍ തിരിച്ചടിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാലാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. 2013, 2017, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യ കിരീടം നേടിയത്. 2019-ല്‍ കിരീടം നേടിയ ശേഷം ഇപ്പോഴാണ് ടൂര്‍ണമെന്റ് നടന്നത്. കോവിഡ് മൂലം 2019 ന് ശേഷം ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു.
ഫൈനലില്‍ നേപ്പാളോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.
Content Highlights: saff cup football, indian football, under 17 saff cup football, sports news, football news, sports
Published: 12 Sept 2022, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented