കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയെ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നേപ്പാളിന്റെ വിജയം. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. 

To advertise here,

2010-ല്‍ സാഫ് കപ്പ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം ഇന്ത്യയല്ലാതെ മറ്റൊരു ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല. എന്നാല്‍ ഇത്തവണ ആ റെക്കോഡ് തകര്‍ക്കപ്പെട്ടു. സാഫ് കപ്പ് ഫുട്‌ബോളില്‍ പുതിയ ചാമ്പ്യനുണ്ടാകും. 

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ രശ്മി കുമാരി ഖിസിങ്ങാണ് നേപ്പാളിന് വേണ്ടി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ നേപ്പാള്‍ സാഫ് കപ്പിലെ അഞ്ചാം ഫൈനലിന് യോഗ്യത നേടി. ഫൈനലില്‍ ബംഗ്ലാദേശാണ് നേപ്പാളിന്റെ എതിരാളി.