കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് വിശ്രമത്തിനായി അവധി പ്രഖ്യാപിച്ച് സ്കൂൾ. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധരാത്രിയിൽ മത്സരം നടക്കുന്നതിനാൽ കുട്ടികൾക്കുണ്ടായേക്കാവുന്ന ക്ഷീണവും ഉറക്കക്കുറവും പരിഗണിച്ചാണ് മാനേജ്മെന്റ് വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കളി കണ്ടതിനുശേഷം പിറ്റേദിവസം രാവിലെ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്. സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോളിൽ വലിയ താത്പര്യമാണുള്ളത്. കൂടാതെ സ്കൂളിന് നിരവധി ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരങ്ങളുള്ളതും ഈ തീരുമാനത്തിനുപിന്നിലെ ഒരു കാരണമാണെന്നും സ്കൂൾ പ്രിൻസിപ്പൽ സൂസൻ ബാരിഡ് പ്രതികരിച്ചു.
ലോകകപ്പിന്റെ ഭാഗമായി ജൂലായ് പത്തിന് സ്കൂളിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്കൂളിൽ പഠനത്തിന് മാത്രം പ്രാധാന്യം നൽകാതെ കുട്ടികളുടെ താത്പര്യങ്ങളും പരിഗണിക്കണമെന്ന നിലപാടാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. സ്കൂളിന് അവധി നൽകിക്കൊണ്ടുള്ള തീരുമാനത്തിനു പിന്നാലെ പല രക്ഷിതാക്കളും ഫോൺചെയ്യുകയും തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തെന്നും അവർ പറഞ്ഞു.
Content Highlights: Gregorian Public School declares holiday post-World Cup final, Decision made to prevent student fatigue from late-night matches.
Published: 17 Jul 2026, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented