
ടൂറിന്‍: 2020 യൂറോ കപ്പ് വിജയിച്ച ഇറ്റലിയുടെ നായകനും പ്രതിരോധ താരവുമായ ജോര്‍ജിയോ ചില്ലിനിയുമായുള്ള കരാര്‍ യുവന്റ്‌സ് 2023 വരെ നീട്ടി.
യുവന്റസിന്റെ സെന്റര്‍ ബാക്കായ ചില്ലിനി യൂറോയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷം യുവന്റസുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ഫ്രീ ഏജന്റാകാനായിരുന്നു താരത്തിന്റെ തീരുമാനം.
പക്ഷേ യുവന്റസ് വീണ്ടും സമീപിച്ചതോടെ ചില്ലിനി രണ്ടുവര്‍ഷത്തേക്ക് കൂടി ക്ലബില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. യുവന്റസിനായി 535 മത്സരങ്ങള്‍ കളിച്ച ചില്ലിനി സീരി എ കിരീടവും കോപ്പ ഇറ്റാലിയ കിരീടവും അഞ്ചുവീതം തവണ സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ പരിക്ക് അലട്ടിയതുമൂലം വെറും 17 മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് യുവന്റസിന് വേണ്ടി കളിക്കാന്‍ സാധിച്ചത്.
Content Highlights: Giorgio Chiellini signs new Juventus contract, to stay with club until 2023
Published: 03 Aug 2021, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented