കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ യോഗ്യതാറൗണ്ടിൽ ഇന്ത്യ-ഹോങ്കോങ് മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ പത്രസമ്മേളനം തടസ്സപ്പെട്ടത് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കേരള ഫുട്ബോൾ അസോസിയേഷൻ സുരക്ഷാ നിക്ഷേപം അടയ്ക്കാത്തതിനാലെന്ന് ജി.സി.ഡി.എ. ഫുട്ബോൾ മത്സരത്തിന് സ്റ്റേഡിയം ഉപയോഗിക്കുന്നതിനായി കെ.എഫ്.എ. അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്റ്റേഡിയം വാടകയായി മൂന്നു ലക്ഷം രൂപയും സുരക്ഷാ നിക്ഷേപമായി 25 ലക്ഷം രൂപയും നിശ്ചയിക്കപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക അലോട്ട്മെന്റ് ഉത്തരവ് മാർച്ച് 23-ന് കെ.എഫ്.എ.യ്ക്ക് നൽകുകയും ചെയ്തിരുന്നതായി ജി.സി.ഡി.എ. പത്രക്കുറിപ്പിൽ പറഞ്ഞു.
സ്റ്റേഡിയത്തിലെ ടർഫ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംരക്ഷിക്കുന്നത് ജി.സി.ഡി.എ.യുടെ ബാധ്യതയാണ്. ഇത്തരത്തിലുള്ള വിലപ്പെട്ട സൗകര്യങ്ങളുടെ സംരക്ഷണത്തിനായി സുരക്ഷാ നിക്ഷേപം നിർണായക ഘടകമാണ്. സാധാരണയായി വലിയ കായിക പരിപാടികൾക്കായി കൂടുതൽ തുക സുരക്ഷാ നിക്ഷേപമായി ഈടാക്കാറുള്ളതാണ്. എന്നാൽ കേരളത്തിലെ കായിക വികസനത്തെ പ്രോത്സാഹിപ്പിക്കാനും ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ കുറഞ്ഞ നിരക്കിലാണ് കെ.എഫ്.എ.യക്ക് വാടകയും സുരക്ഷാ നിക്ഷേപവും നിശ്ചയിച്ചത്. എന്നാൽ, നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുരക്ഷാ നിക്ഷേപം അടയ്ക്കാത്തതിനാൽ നിലവിലുള്ള നിയമങ്ങളും കരാർ വ്യവസ്ഥകളും അനുസരിച്ച് സ്റ്റേഡിയം അനുവദിക്കാൻ സാധിച്ചില്ലെന്ന് ജി.സി.ഡി.എ. പറഞ്ഞു. മാർച്ച് 30-ന് സുരക്ഷാ നിക്ഷേപം അടയ്ക്കാത്ത പക്ഷം അലോട്ട്മെന്റ് ഉത്തരവും കരാറും സ്വമേധയാ റദ്ദായതായി കണക്കാക്കുമെന്നും ജി.സി.ഡി.എ. പറഞ്ഞു.
Content Highlights: GCDA alleges KFA failed to meet the payment deadline for stadium security deposit., A security deposit of 25 lakhs and rent of 3 lakhs were set for the football match., GCDA warns of contract cancellation if payment is not cleared by March 30., The deposit is intended to protect the stadium turf and facilities.
Published: 29 Mar 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented