
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരേ ടോട്ടനം ഹോട്സ്പറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം.
ഹാട്രിക്ക് നേടിയ സൂപ്പര്‍ താരം ഗരെത് ബെയ്ലിന്റെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തിലാണ് ടോട്ടനം വിജയമാഘോഷിച്ചത്. ഈ സീസണില്‍ ബെയ്ലിന്റെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ആദ്യ നാലിലെത്താനുള്ള ടോട്ടനത്തിന്റെ ശ്രമത്തിന് കൂടുതല്‍ സാധ്യകള്‍ കൈവന്നു.
36-ാം മിനിട്ടില്‍ മികച്ച ഒരു ഫ്ലിക്കിലൂടെ ബെയ്ല് ടീമിന് ആദ്യ ലീഡ് നല്കി. രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകള്‍ പിറന്നത്. 61-ാം മിനിട്ടില്‍ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ബെയ്ല് ലീഡുയര്‍ത്തി. താരത്തിന്റെ 50-ാം പ്രീമിയര്‍ ലീഗ് ഗോളായിരുന്നു ഇത്. 69-ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ ബെയ്ല് ഹാട്രിക്ക് തികച്ചു. പിന്നാലെ 77-ാം മിനിട്ടില്‍ സണ്‍ ഹ്യൂങ് മിന് ടോട്ടനത്തിനായി നാലാം ഗോള്‍ നേടി.
ഈ വിജയത്തോടെ ടോട്ടനം പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഹോസെ മൗറീന്യോ പുറത്തായതിനുശേഷം താത്കാലിക കോച്ചായി സ്ഥാനമേറ്റ റയാന് മേസണ്‍ കീഴിലുളള ടോട്ടനത്തിന്റെ രണ്ടാം വിജയമാണിത്.
Content Highlights: Gareth Bale hat-trick fires Tottenham Spurs to 4-0 win over Sheffield Utd
Published: 03 May 2021, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented