മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ താരങ്ങള്‍ക്കിടയില്‍ കോവിഡ് പടരുന്നു. 

To advertise here,

നിലവില്‍ ആറ് താരങ്ങള്‍ക്കും ഒരു സഹ പരിശീലകനുമാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നത്.

ഗാരത് ബെയ്ല്‍, മാര്‍കോ അസെന്‍സിയോ, ആന്‍ഡ്രി ലുനിന്‍, റോഡ്രിഗോ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സഹപരിശീകന്‍ ഡേവിഡ് ആന്‍സെലോട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കാഡിസിനെതിരായ ലാ ലിഗ മത്സരത്തിനു മുമ്പാണ് റയല്‍ ഈ വിവരം പുറത്തുവിട്ടത്.

നേരത്തെ ലൂക്കാ മോഡ്രിച്ച്, മാര്‍സലോ എന്നീ താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: gareth bale and marco asensio test positive covid-19 outbreak in the real madrid squad has gotten worse