
മോണ്ടിവിഡിയോ (യുറഗ്വായ്): യുറഗ്വായിലെ രണ്ടാം ഡിവിഷൻ ഫുട്‌ബോൾ മത്സരത്തിനിടെ മൈതാനത്തുനിന്ന് തെറിച്ചുപോയ പന്ത് കാരണം സമീപത്തെ ഹൈവേയിൽ വാഹനാപകടം. മോണ്ടിവിഡിയോയിലെ ആൻകാപ്പ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. യുറഗ്വായ് മോണ്ടിവിഡിയോ - പൈസാൻഡു ടീമുകൾ തമ്മിലായിരുന്നു മത്സരം.
കളിക്കിടെ മൈതാനത്തുനിന്നും ശക്തമായി അടിച്ച പന്ത് സ്റ്റേഡിയത്തിന്റെ മതിൽ കടന്ന് തൊട്ടടുത്തുള്ള തിരക്കേറിയ ഹൈവേയിലേക്ക് പതിക്കുകയായിരുന്നു. റോഡിലേക്ക് പന്ത് വീണതോടെ അത് തട്ടാതിരിക്കാൻ ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇടുകയും, ഇതിനെത്തുടർന്ന് പിന്നാലെ വന്ന വാഹനം ഈ കാറിലിടിച്ച് അപകടമുണ്ടാകുകയുമായിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.
അപകടത്തിൽ വാഹനങ്ങൾക്ക് ചെറിയ കേടുപാട് സംഭവിച്ചതൊഴിച്ചാൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അൽപനേരം നിർത്തിവെച്ച മത്സരം പിന്നീട് പുനരാരംഭിക്കുകയും യുറഗ്വായ് മോണ്ടിവിഡിയോ 1-0 ന് വിജയിക്കുകയും ചെയ്തു.
Content Highlights: A stray football from a second-division match in Uruguay landed on a busy highway., The incident caused a sudden brake and a subsequent car collision near Ancap Park stadium., No serious injuries were reported, and the match resumed with Uruguay Montevideo winning 1-0.
Published: 09 Aug 2026, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented