സാൻഫ്രാൻസിസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിൽ ഖത്തർ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ചു. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ഖത്തർ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് അത്ഭുതകരമായി സമനില ഗോൾ നേടിയത്. രണ്ടാം ലോകകപ്പ് കളിക്കുന്ന ഖത്തർ ഇതാദ്യമായാണ് ഒരു പോയിന്റ് സ്വന്തമാക്കുന്നത്. ഇതുവരെ കളിച്ച നാലു കളികളിൽ മൂന്നിലും തോൽവിയായിരുന്നു ഫലം.
പതിനേഴാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ പെനാൽറ്റി ഗോളിലാണ് സ്വിറ്റ്സർലൻഡ് ലീഡ് നേടിയത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ അൾജീരിയൻ വംശജനായ സെന്റർ ബാക്ക് ബൗലേം കൗക്കി സുന്ദരമായൊരു ഹെഡ്ഡറിലൂടെ സമനില ഗോൾ വലയിലാക്കി.
Updates
ഇതാദ്യമായാണ് ഖത്തർ ലോകകപ്പിൽ ഒരു പോയിന്റ് നേടുന്നത്
അവസാന വിസിൽ
ബൂലേം കോവ്കിയാണ് ഗോൾ നേടിയത്
90+4' ⚽ഖത്തർ ഗോൾ നേടി
ഹാഫ് ടൈം വിസിൽ
ബ്രീൽ എംബോളോയാണ് ഗോൾ നേടിയത്
17' ⚽സ്വിറ്റ്സർലൻഡ് ഖത്തറിനെതിരെ ഗോൾ നേടി
സ്വിറ്റ്സർലൻഡിന് പെനാൽറ്റി
വീണ്ടും സ്വിസ് ആക്രമണം
5' സ്വിറ്റ്സർലൻഡിന് ആദ്യ അവസരം
2' എഡ്മിൽസണിലൂടെ സ്വിസിന് മികച്ച അവസരം. കഷ്ടിച്ചാണ് ഗോളി രക്ഷപ്പെടുത്തിയത്
മത്സരം തുടങ്ങി
തഹ്സിൻ സബ്സ്റ്റിറ്റ്യൂട്ട്
കണ്ണൂർ സ്വദേശിയായ തഹ്സിൻ ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ ഇടം നേടി
ടീമുകൾ ഗ്രൗണ്ടിലേയ്ക്ക്
യുദ്ധം വഴി മുടക്കി
അമേരിക്ക-ഇറാന് യുദ്ധം കാരണം ഖത്തറിന് സെര്‍ബിയക്കും അര്‍ജന്റീനയ്ക്കുമെതിരായ സന്നാഹ മത്സരങ്ങള്‍ കളിക്കാനായില്ല.
ബ്രസീൽ എവിടെ വരെ?
.
ഖത്തർ ടീം

സ്വിസ് ആരാധകർ

ഖത്തർ ആരാധകർ സ്റ്റേഡിയത്തിൽ

കഴിഞ്ഞ തവണ ഖത്തർ കളിച്ച മൂന്ന് കളികളും തോറ്റു
ഖത്തറിന്റെ രണ്ടാം ലോകകപ്പാണിത്
ഖത്തർ പരിശീലനം

ഗ്രൂപ്പ് ബിയിൽ ഖത്തർ സ്വിറ്റ്സർലൻഡിനെ നേരിടുന്നു
Published: 13 Jun 2026, 10:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented