ഡാലസ്: ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഡബിള്‍ അടക്കം നാല് ഗോളടിച്ച് ഇംഗ്ലണ്ട് ക്രൊയേഷ്യയ്‌ക്കെതിരേ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എല്ലില്‍ ഉജ്വല വിജയത്തോടെ തുടങ്ങി. 12, 42 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്ന്. ജൂഡ് ബെല്ലിങ്ങാമും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് മറ്റ് സ്‌കോറര്‍മാര്‍. രണ്ട് തവണ ക്രൊയേഷ്യ ഇംഗ്ലണ്ടിന് ഒപ്പമെത്തിയിരുന്നു. മാര്‍ട്ടിന്‍ ബട്ടുറാനയും പീറ്റര്‍ മൂസയുമാണ് സ്‌കോറര്‍മാര്‍. 2018 ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തിനുള്ള തിരിച്ചടി കൂടിയായി ഇംഗ്ലണ്ടിന് ഈ വിജയം.

To advertise here,