അറ്റ്ലാന്റ: ഇംഗ്ലീഷ് പടയെ വിറപ്പിച്ച് കോംഗോ വീണു...രക്ഷകനായി ഹാരി കെയ്ൻ അവതരിച്ചപ്പോൾ ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ കോംഗോ മുന്നിട്ടുനിന്നിരുന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടെണ്ണം മടക്കി ഇംഗ്ലണ്ട് ജയിച്ചുകയറി. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നാണ് രണ്ടുഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗയാണ് കോംഗോയെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ 75,86 മിനിറ്റുകളിൽ കെയ്ൻ വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കോംഗോയ്ക്കായില്ല.
Content Highlights: England faces Congo 2026 World Cup match
Published: 01 Jul 2026, 09:22 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented