ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. യുവേഫ നേഷൻസ് ലീഗിൽ

To advertise here,

സെപ്റ്റംബർ 24-ന് നടക്കുന്ന വെയിൽസിനെതിരായ മത്സരമായിരിക്കും അവസാനത്തേതാണെന്നാണ് റിപ്പോർട്ടുകൾ. റൊണാൾഡോ ഫുട്‌ബോൾ കരിയർ തുടങ്ങിയ സ്‌പോർട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അൽവലാഡെ സ്‌റ്റേഡിയത്തിൽ തന്നെയാകും വിട വാങ്ങൽ മത്സരമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷനോ റൊണാൾഡോയോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.

അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമാണ് ക്രിസ്റ്റിയാനോ. 233 മത്സരങ്ങൾ പോർച്ചുഗലിനായി കളിച്ച താരം 146 ഗോളുകൾ നേടി. 2016-ലെ യൂറോ കപ്പും 2019-ലെ യുവേഫ നേഷൻസ് ലീഗ് കിരീടവുമാണ് പ്രധാന നേട്ടങ്ങൾ. 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നതിന് മുമ്പ് സ്‌പോർട്ടിങ് സിപി അക്കാദമിയിലാണ് റൊണാൾഡോ കളി പഠിച്ചത്.

തന്റെ അവസാന ലോകകപ്പാകും ഇതെന്ന് വ്യക്തമാക്കിയിരുന്ന 41-കാരൻ എപ്പോഴാണ് വിരമിക്കുക എന്നത് വെളിപ്പെടുത്തിയിരുന്നില്ല. പോർച്ചുഗലിന്റെ പുതിയ കോച്ചായി ജോർജ് ജീസസ് എത്തിയപ്പോൾ അദ്ദേഹത്തിന് കീഴിൽ കളിക്കുമോ എന്ന ചോദ്യത്തിനും താരം പ്രതികരിച്ചിരുന്നില്ല. നാല് വർഷത്തെ കരാറിലാണ് ജോർജ് ജീസസ് ഒപ്പുവെച്ചിരിക്കുന്നത്.