ലണ്ടൻ: മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഫുട്‌ബോൾ ക്ലബ്ബുകൾ. ട്രാൻസ്ഫർ വിപണിയിൽ ഓരോദിവസം കളിക്കാർക്കായി വൻതുകയാണ് ഇറങ്ങുന്നത്. എന്നാൽ, ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെ അപ്രതീക്ഷിത നീക്കമാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ആസ്റ്റൺ വില്ലയിൽ നിന്ന് സെറ്റ്പീസ് കോച്ച് ഓസ്റ്റിൻ മാക്ഫീയെ എത്തിക്കാനാണ് ചെൽസി ശ്രമിക്കുന്നത്.

To advertise here,

ഫുട്‌ബോളിൽ ‘സെറ്റ്പീസ് ഗുരു’ എന്നറിയപ്പെടുന്നയാളാണ് സ്‌കോട്ടിഷുകാരനായ മാക്ഫീ. കഴിഞ്ഞ സീസണിൽ ആസ്റ്റൺവില്ല സെറ്റ്പീസുകളിലൂടെ 29 ഗോളുകളാണ് നേടിയത്. യൂറോപ്യൻ ക്ലബ്ബ് ഫുട്‌ബോളിൽ ഇത്രയും ഗോൾ നേടിയ മറ്റൊരു ക്ലബ്ബ് ആഴ്‌സനലാണ്. വില്ലയുടെ കുതിപ്പിന് പിന്നിലും മാക്ഫീയുടെ സെറ്റ്പീസ് തന്ത്രമുണ്ടായിരുന്നു. മാക്ഫീ 2021-ൽ വില്ലയിൽ എത്തിയതിനുശേഷം 79 സെറ്റ്പീസ് ഗോളുകളാണ് ടീം നേടിയത്.

ചെൽസിയുടെ പുതിയ പരിശീലകൻ സാബി അലോൺസോയാണ് മാക്ഫീയെ ടീമിലെത്തിക്കാൻ ആഞ്ഞുശ്രമിക്കുന്നത്.