കൊൽക്കത്ത: അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ടീം ഇന്ത്യയിൽ സൗഹൃദമത്സരത്തിനായി എത്താനിരിക്കേ, സംഘാടകർക്കെതിരേ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ.

To advertise here,

വലിയ തുകമുടക്കി പ്രമുഖ ടീമുകളെ പ്രദർശന മത്സരത്തിനെത്തിക്കുന്നതിനെക്കാൾ നല്ലത് തകർന്നുകിടക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ബൂട്ടിയ പറഞ്ഞു. പട്ടിണിക്കാരന്റെ മകന്റെ കല്യാണത്തിന് ഷാറൂഖ്ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയാണ് ഫുട്ബോൾ അധികൃതരുടെ നടപടിയെന്ന് ബൂട്ടിയ കളിയാക്കി. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള മത്സരം.