ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് ബെൻഫിക്ക യോഗ്യത നേടി. റയൽ മാഡ്രിഡിനെ 4-2 ന് പരാജയപ്പെടുത്തിയാണ് ബെൻഫിക്ക ഈ നേട്ടം കൈവരിച്ചത്. 98-ാം മിനിറ്റിൽ ഗോൾകീപ്പർ അനറ്റോളി ട്രൂബിൻ നേടിയ ഹെഡ്ഡർ ഗോൾ ഇതിൽ നിർണായകമായി. റയൽ മാഡ്രിഡിന് അവസാന 16-ലേക്ക് യോഗ്യതനേടാൻ ഇതോടെ പ്ലേ ഓഫ് കളിക്കണം. 3-2ന് ബെൻഫിക്ക മുന്നിലായിരുന്നെങ്കിലും പ്ലേ ഓഫ് റൗണ്ടിലേക്ക് പ്രവേശിക്കാൻ ഒരു ഗോൾകൂടി ആവശ്യമായിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ലഭിച്ച ഫ്രീകിക്ക് ഫെഡറിക്കാണ് എടുത്തത്. ഇത് ലക്ഷ്യത്തിലേക്കെത്തിച്ച് ട്രൂബിൻ നിർണായ ഗോൾ സ്വന്തമാക്കി.

To advertise here,

ബെൻഫിക്കയ്ക്ക് വേണ്ടി ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് ഇരട്ടഗോൾ നേടി. പെനാൽറ്റിയിലൂടെ വാഞ്ചലിസ് പാവ്ലിഡിസും ബെൻഫിക്കയ്ക്ക് വേണ്ടി വലകുലുക്കി. സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് റയലിന്റെ രണ്ട് ഗോളുകളും നേടിയത്.