കൊച്ചി: കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യതാരമായിരുന്ന ബർതലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. വരുന്ന സീസണിൽ മുംബൈ സിറ്റി എഫ്.സിയുടെ ജഴ്സിയിലാകും ഒഗ്ബച്ചെ കളിക്കാനിറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്ന താരം ഒറ്റസീസണിൽ നേടിയത് 15 ഗോളുകളാണ്.

To advertise here,

അരങ്ങേറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഇയാൻ ഹ്യൂമിന്റെ റെക്കോഡും നൈജീരിയൻ താരം മറികടന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നോർത്ത് ഈസ്റ്റിന്റെ പരിശീലകനായിരുന്ന എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തിയതോടെ ഒഗ്ബച്ചെയും കേരള ടീമിന്റെ ഭാഗമാകുകയായിരുന്നു.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ യൂത്ത് ടീമിലൂടെയാണ് താരം വളർന്നുവന്നത്. 2018-19 സീസണിലാണ് ഒഗ്ബെച്ച ഐ.എസ്. എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീം ആകെ നേടിയത് 29 ഗോളുകളാണ്. അതിൽ 15ഉം ഒഗ്ബെച്ചെയ്ക്ക് അവകാശപ്പെട്ടതായിരുന്നു. നൈജീരിയൻ താരം ടീം വിടുന്നതോടെ അത് ബ്ലാസ്റ്റേഴ്സിൽ പ്രതിസന്ധി സൃഷ്ടിക്കും.