
മഡ്രിഡ്: അത്ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്.
നീണ്ട ആറു സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്‌ലറ്റിക്കോ ലാ ലിഗ ചാമ്പ്യന്‍മാരാകുന്നത്. 2013-14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്. അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം.
നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്. 18-ാം മിനിറ്റില്‍ തന്നെ ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ലീഡെടുത്തത്.
57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.
റയലിനും ജയം
അവസാന ലീഗ് മത്സരത്തില്‍ ജയം നേടാനായെങ്കിലും ലാ ലിഗ കിരീടം കൈവിട്ട് റയല്‍ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും അത്‌ലറ്റിക്കോ അവസാന മത്സരത്തില്‍ ജയിച്ചതോടെയാണ് റയല്‍ കിരീടം കൈവിട്ടത്. അവസാന മിനിറ്റുകളിലെ ഗോളുകളാണ് റയലിന് ജയം സമ്മാനിച്ചത്.
അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ പരാജയപ്പെട്ടിരുന്നെങ്കില്‍ ജയത്തോടെ റയലിന് കിരീടമുയര്‍ത്താമായിരുന്നു. അത്ലറ്റിക്കോ സമനിലയില്‍ കുരുങ്ങുകയും ചെയ്തിരുന്നെങ്കിലും റയലിനാകുമായിരുന്നു കിരീടം.
വിയ്യാറയലിനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ ജയം. 20-ാം മിനിറ്റില്‍ യെറെമി പിനോയാണ് വിയ്യാറയലിന്റെ ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ ഒപ്പമെത്തിയ റയല്‍ ഇന്‍ജുറി ടൈമില്‍ ലൂക്ക മോഡ്രിച്ച് നേടിയ ഗോളിലാണ് ജയം സ്വന്തമാക്കിയത്.
അവസാന മത്സരത്തില്‍ ജയവുമായി ബാഴ്‌സ
81-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഗോളില്‍ ഐബറിനെ തകര്‍ത്ത് ബാഴ്‌സലോണ. 79 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ ഫിനിഷ് ചെയ്തത്.
Content Highlights: Atletico Madrid Win 2020-21 La Liga Title
Published: 22 May 2021, 11:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented