ലണ്ടന്‍: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പിയറി എമെറിക് ഒബമെയാങ്ങിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി.

To advertise here,

ബുധനാഴ്ച വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലും താരം ടീമിലുണ്ടാകില്ലെന്ന് പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ അറിയിച്ചു.

ക്ലബ്ബ് അനുവദിച്ച അവധിക്ക് ഫ്രാന്‍സില്‍ ഒരു സ്വകാര്യ ആവശ്യത്തിനു പോയ ഒബമെയാങ്ങ് തിരിച്ചെത്താന്‍ വൈകിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ ശനിയാഴ്ച സതാംപ്ടണെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനായിരുന്നില്ല.

ഇതാദ്യമായല്ല താരം ഇത്തരത്തില്‍ അവധിയെടുത്ത് പോയി ടീമിനൊപ്പം ചേരാന്‍ വൈകുന്നത്. നേരത്തെ ഇക്കഴിഞ്ഞ മാര്‍ച്ചിലും താരത്തില്‍ നിന്ന് സമാനമായ അച്ചടക്ക ലംഘനം ഉണ്ടായിരുന്നു. അന്ന് ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനു മുമ്പുള്ള ടീം മീറ്റിങ്ങിന് താരം വൈകിയാണ് എത്തിയത്. ഇതോടെ അന്ന് താരത്തെ കളിപ്പിക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു.

Content Highlights: arsenal sacked pierre-emerick aubameyang from captaincy for disciplinary breach